“ അവള് പറയുന്നതിലും കാര്യമുണ്ട് നിനക്ക് ഇപ്പോഴും ജീവിതത്തെക്കുറിച്ച് ഒരു ചൂടും ഇല്ല ”
അടുക്കളയില്‍നിന്ന് അമ്മയുടെ പിന്തുണ ലഭിക്കുകകൂടി ചെയ്തതിന്റെ ധൈര്യത്തില്‍ ഭാര്യ കൈയ്യിലിരുന്ന ചായ ഗ്ലാസ് ചെറിയ ഒരു ശബ്ദത്തോട്കൂടി മുന്നില്‍ വച്ച്,
മുഖം കനപ്പിച്ചു അകത്തേക്ക് പോയി
ശരിയാണ് , ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ,എനിക്ക് എന്താണ് മറ്റുള്ളവരെപ്പോലെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തതെന്ന് .
എപ്പോഴും ജീവിതത്തിന്റെ സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞുതരേണ്ടി വരുന്നു . ഒരുപക്ഷെ എപ്പോഴും എനിക്ക് വേണ്ടി ചിന്തിക്കുന്ന കുറച്ചാള്ക്കാര് ചുറ്റും ഉള്ളതാകം കാരണം .
ഇപ്പോഴത്തെ ആവശ്യം മറ്റൊന്നുമല്ല , പാടത്തിനക്കരെ,റോഡിനോട് ചേര്‍ന്ന് കുറച്ച് പറമ്പുണ്ട് അവിടെ വീടുവയ്ക്കണം!
അവരുടെ വാദങ്ങളും തള്ളിക്കളയാന്‍ പറ്റില്ല. രണ്ടു കുട്ടികള്‍ വളര്‍ന്നു വരുന്നു. അഞ്ചുപേരടങ്ങുന്ന ഈ വീട്ടില്‍ ആകെ രണ്ട് ഇടുങ്ങിയ മുറികളാണുള്ളത് . ഒരു പക്ഷെ ഈ പരിസരത്തെ ഏറ്റവും പഴക്കം ചെന്ന വീട് ഇതായിരിക്കണം.
“ നീ ഇങ്ങനെ ഇരിക്കാതെ പറമ്പിലേക്ക് ഒന്ന് ചെല്ല് , അവിടാകെ കാടും പടര്‍പ്പും പിടിച്ചുകിടക്കുകയല്ലേ , അതൊന്നു വൃത്തിയാക്കാന്‍ ശങ്കരേട്ടനെ നിര്‍ത്തിയിട്ടുണ്ട് ”
ചായ കുടിച്ചുതീര്‍ന്നപ്പോഴേക്കും ഭാര്യ ഷര്‍ട്ട് എത്തിച്ചുകഴിഞ്ഞിരുന്നു
കാര്യങ്ങളുടെ വേഗത കണ്ട് എനിക്കുതന്നെ അതിശയം തോന്നി , സ്ത്രീകള്‍ എല്ലാവരും ഇങ്ങനെയാണോ ആവോ. ആര്‍ക്കറിയാം”
ഞാന്‍ ആ പറമ്പിലേക്ക് പോകാറില്ല , ഒരുകാലത്ത് എന്റെ പ്രിയപ്പെട്ട സ്ഥലം ആയിരുന്നു അത്.
കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടുവന്ന് നേരെ ഓടുക പറമ്പിലേക്കാണ് , അവിടെ മുത്തച്ഛനുണ്ടാകും കൃഷിക്ക് വെള്ളം കോരാനും മാറ്റും , അവിടെ കളിച്ചുനടക്കുകയാണ് എന്റെ ലക്ഷ്യം. മുത്തച്ഛന്റെ കൃഷിതോട്ടത്തിനു കാവല്ക്കാരെ പോലെ നിന്നിരുന്ന മരങ്ങളും, രണ്ടു മുറികളുള്ള ഓടിട്ട ചായ്പ്പും കിണറ്റുതൊടിയും എല്ലാം എന്റെ പ്രിയപ്പെട്ട കളിസ്ഥലങ്ങളായിരുന്നു ,
അങ്ങനെ കളിച്ചുനടന്ന ഒരു ദിവസമാണ് ഞാനത് കണ്ടുപിടിക്കുന്നത് , പറമ്പിന്റെ ഏകദേശം മദ്ധ്യഭാഗത്തായി നിന്നിരുന്ന പ്ലാവിലെ പൊത്തില്‍ ഒരു മൈന കയറിപ്പോകുന്നു. ,ഞാന്‍ മുത്തച്ഛനെ വിളിച്ചു.
“ഇന്ന് സന്ധ്യയായില്ലേ ഇനി നാളെ നോക്കാം” മുത്തച്ഛന് പറഞ്ഞു
രാത്രി മുഴുവന്‍ മൈനയെ പറ്റിയായിയിരുന്നു ചിന്ത. ഒറ്റ മൈനയെ കണ്ടാല്‍ സങ്കടം ആണെന്നും, സ്കൂളില്‍നിന്ന് തല്ലുകിട്ടും എന്നുമാണ് ഒരിക്കല്‍ മാളു പറഞ്ഞത്. രണ്ടെണ്ണത്തെ കണ്ടാല്‍ സന്തോഷവും, അവള്‍ക്കു എല്ലാം അറിയാം, പാഞ്ചിതൂപ്പ് കെട്ടാനും ,മയില്‍പ്പീലി പുസ്തകത്തില്‍ വെച്ചാല്‍ പ്രസവിക്കുമെന്നും എല്ലാം എന്നെ പഠിപ്പിച്ചത് മാളുവാണ്.
പിറ്റേന്ന് വൈകിട്ട് പ്ലാവില്‍ കയറിനോക്കി. മുത്തച്ഛന് പറഞ്ഞത് അഞ്ചു മൈനക്കുഞ്ഞുങ്ങള്‍ ഉണ്ടെന്നാ , ഞാന്‍ മൈനയെ വേണമെന്ന് പറഞ്ഞപ്പോള്‍ പക്ഷികളെ കൂട്ടില്‍ അട്യ്ക്കരുതെന്നും അടച്ചാല്‍ നമ്മളും ഒരിക്കല്‍ ഇതുപോലെ കൂട്ടില്‍ കിടക്കെണ്ടിവരുമെന്നും മുത്തച്ഛന് പറഞ്ഞു.
മുത്തച്ഛന് എല്ലാത്തിനും ഇങ്ങനെ തടസ്സങ്ങള്‍ പറയും നേരം പുലര്‍ന്നാല്‍ പിന്നെ ഉറങ്ങാന്‍ പാടില്ലന്നും , സന്ധ്യ കഴിഞ്ഞാല്‍ കളിയ്ക്കാന്‍ പാടില്ലെന്നുമൊക്കെ.
ഒരിക്കല്‍ തോട്ടില്‍നിന്നു പിടിച്ച മീനിനെ വളര്‍ത്താന്‍ കിണറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോളും ഇതുതന്നെ “കിണറ്റില്‍ കിടന്നു മീന്‍ കറങ്ങുന്നതുപോലെ ജീവിതത്തില്‍ നമുക്കും അലയേണ്ടി വരുമത്രേ”. പക്ഷെ മുത്തച്ഛനോട് എനിക്ക് പിണക്കമൊന്നുമില്ല , എനിക്ക് പന്ത് വാങ്ങിതരുന്നതും കഥകള്‍ പറഞ്ഞുതരുന്നതും എല്ലാം മുത്തച്ഛനാണ്.
ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ , തീരെ കുഞ്ഞുങ്ങള്‍ ആണ് , 'കുറച്ചുകൂടെ വലുതാകുമ്പോള്‍ എടുക്കാം , അപ്പോഴേക്കും കൂടും ഉണ്ടാക്കാം' എന്ന് മുത്തച്ഛന് പറഞ്ഞു
പിന്നെ ആ പ്ലാവിന്‍ചുവട്ടില്‍ ഞാന്‍ ചെല്ലാത്ത ഒരു ദിവസം പോലുമില്ലായിരുന്നു
അങ്ങനെ ആ ദിവസം എത്തി , മുളം പട്ടകള് ചേര്‍ത്ത് ഉണ്ടാക്കിയ കൂടും കൊണ്ട് ഞാന്‍ പ്ലാവില്‍ കയറുന്ന മുത്തച്ഛനെ അക്ഷമയോടെ നോക്കിനിന്നു , ചില്ലകള്‍ ഉലയുന്ന ശബ്ദം മാത്രമേ ഞാന്‍ കേട്ടുള്ളൂ മണ്ണില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന വേരുകള്‍ക്കരികില്‍ മുത്തച്ഛന് .....
ഞാന്‍ ഓടി അരികില്‍ ചെന്നു, എന്നെ നോക്കുന്ന ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“വേണ്ട ,കരയണ്ട എനിക്ക് മൈനയെ വേണ്ട” പറഞ്ഞു തീരും മുന്‍പുതന്നെ ആ കണ്ണുകള്‍ അടഞ്ഞു.
അതുകഴിഞ്ഞ് ഒരാഴ്ച കൂടിയേ ആ പ്ലാവിനും ആയുസ്സുണ്ടായിരുന്നുള്ളൂ , പ്ലാവ് ഒരു ഓര്‍മയായി അവിടെ വേണ്ടന്നു മുതിര്‍ന്നവര്‍ എല്ലാവരും കൂടി തീരുമാനിച്ചു
*************************************
*************************************
പറമ്പിലെത്തുമ്പോള്‍ ശങ്കരേട്ടന് അവിടെ ഉണ്ട് ,
ഞാന്‍ പണ്ട് പ്ലാവുനിന്നിരുന്ന ഭാഗത്ത് ചെന്നു അവിടെ ഒരു പ്ലാവിന് തൈ നടാന്‍ പറഞ്ഞു
“അപ്പൊ, വീട്???”
“പ്ലാവ് വളരട്ടെ , അതില്‍ മൈനകള്‍ വീടുവയ്ക്കട്ടെ”
ഞാന്‍ ശങ്കരേട്ടന്റെ മുഖത്തെ ആശ്ചര്യഭാവം കണ്ടില്ലെന്നു നടിച്ചു തിരികെനടന്നു.
ഞാന്‍ ശങ്കരേട്ടന്റെ മുഖത്തെ ആശ്ചര്യഭാവം കണ്ടില്ലെന്നു നടിച്ചു തിരികെനടന്നു.
വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം... ലേബല്‍ നോക്കിയപ്പോള്‍ കഥ... അപ്പോഴ സമാടാനമായത്...
ReplyDeleteകഥ തന്നെയല്ലേ... അങ്ങനെ തന്നെ ആവട്ടെ...
ആശംസകള്‍....
കഥയില്‍ സ്വാനുഭവത്തിന്റെ എന്തെങ്കിലും അംശം ഉണ്ടോ..? കഥ വായിച്ചപ്പോള്‍ അങ്ങിനെ ചോദിക്കാന്‍ തോന്നി.... ഇനിയും എഴുതുക... ഭാവുകങ്ങള്‍...
ReplyDeleteഓര്‍മയിലെ ചൂടില്‍ ......വളര്‍ന്ന കഥയാണോ ഇത് എന്തോ ഒരു ജീവിതത്തിന്റെ ഗന്ധം ഈ അക്ഷരങ്ങള്‍ക്ക് നന്നായിട്ടുണ്ട് ...അതെ ഓര്‍മ്മകള്‍ വളരട്ടെ അക്ഷങ്ങള്‍ പൂത്തുലയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഇനിയും എഴുതുക... ഭാവുകങ്ങള്‍...
ReplyDeleteശരിക്കും കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിക്കാന്‍ പറ്റുന്നില്ല... നന്നായി അവതരിപ്പിച്ചു... ആശംസകള്‍...
ReplyDeleteശരിക്കും അനുഭവം പോലെ തോന്നിപ്പിച്ചു ..കൊള്ളാം ..ഇനിയും എഴുതുക... ഭാവുകങ്ങള്‍ ....
ReplyDelete@ khaadu.. ,
ReplyDeletePradeep Kumar,
ഒരു കുഞ്ഞുമയില്‍പീലി ,
Pradeep paima,
ലുട്ടുമോന്,
kochumol,
വളരെ നന്ദിയുണ്ട് വായിച്ചതിനും അഭിപ്രായത്തിനും , പിന്നെ ഇത് ഒരു അനുഭവം അല്ല കഥ തന്നെയാണ്
ഒരു തുടക്കക്കാരന് ആയിരുന്നിട്ടുകൂടി എന്നെ അടുത്ത പോസ്റ്റിനു വേണ്ടി പ്രോത്സാഹിപ്പിച്ച പ്രിയ കണ്ണൂരാന്‍ കൂടി നന്ദി പറയുന്നു
അനുഭവസ്പര്‍ശം കാണുന്നു ഈ കഥയില്‍. നന്നായിരിക്കുന്നു..
ReplyDeleteവളരെ നന്ദിയുണ്ട് താങ്കളുടെ പ്രോത്സാഹനത്തിന്....
Deleteനല്ല കഥ.
ReplyDeleteനന്ദി....
Deleteനീലു കഥ വളരെ നന്നായിട്ടുണ്ട് മോനെ എന്നാലും ആ ട്രാജഡി ഒരു ദുഖമുണ്ടാക്കി.
ReplyDeleteഅതെ ശരിയാ കിളികളെ കൂട്ടിലടച്ചാല്‍ നമ്മളും കൂട്ടില്‍ അടക്കപ്പെടും, എത്ര സത്യമാ! ചെറുപ്പത്തില്‍ ഒരുപാട് മാടത്ത കുഞ്ഞുങ്ങളെ കൂട്ടിലടച്ച് വളര്‍ത്തിയിട്ടുണ്ട് അതായിരിക്കാം ഇന്ന് ഞാന്‍ ഈ തുറന്ന ജയിലില്‍ (ഗള്‍ഫില്‍) അകപ്പെട്ടിരിക്കുന്നത്.
ഇനിയും എഴുതുക... ഭാവുകങ്ങള്‍!
നന്ദിയുണ്ട് ഭായ്
Deleteകഥയാണെങ്കിലും അനുഭവസ്പര്‍ശം പോലെയുണ്ട്.
ReplyDeleteനന്നായിരിക്കുന്നു
നന്ദി ബെഞ്ചാലി
Deleteorupaadu ishttapettu,aashamsakal
ReplyDeleteനന്ദി
Deleteകഥയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷത്തോടെ ആശംസകള്‍ അര്‍പ്പിയ്ക്കുന്നൂ...!
ReplyDeleteപുതുവത്സരാശംസകള്‍...!
നന്ദി
Deleteബന്ധനഗലും ബന്ദങ്ങളും പറഞ്ഞ കൊച്ചു കഥ കഥ വായിച്ചു വളരെ മനോഹരമായി എയുതി ഒരു പക്ഷെ എഴുത്തുക്കാരന് ആണോ? ഇതിലെ നായകന് എന്ന് ഒരു തോന്നല്‍ ഇല്ലായില്ല ഏതായാലും ഇനിയും എയുതാന് കയിയട്ടെ എന്ന് ആശംശിക്കുന്നു
ReplyDeleteനന്ദിയുണ്ട് കൊമ്പന് , ഇതില്‍ ആത്മാംശം തീരെ ഇല്ല , തീര്‍ച്ചയായും കഥ തന്നെ ആണ് .
Deleteവളരെ നന്നായിട്ടുണ്ട് നീലേഷ് ...
ReplyDeleteനീ എഴുതാറുണ്ടെന്ന് എനിക്കറിയില്ലാരുന്നു..
അഭിനന്ദനങ്ങള്‍ ...
പിന്നെ മാളു .. ഇത്രയും കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നോ ..???
എന്തായാലും കഥ യല്ലേ പോട്ടെ
നന്ദിയുണ്ട് ഹരി വന്നതിനും അഭിപ്രായത്തിനും , പിന്നെ മാളുവിന്റെ കയ്യാല ചാരിനിന്നു കഥകള്‍ കേട്ടത് ഞാന്‍ അല്ലല്ലോ .... :)
Deleteനീലേഷ്,
ReplyDeleteവളരെ ഭംഗിയായി പറഞ്ഞു എന്ന് പോരാ ,അതിമനോഹരമായി .കയ്യടക്കമുള്ള ഒരു എഴുത്തുകാരന് നിങ്ങളില്‍ ഉണ്ട് .അതിനെ വളര്‍ത്തിയെടുക്കുക .ആശംസകള്‍
നന്ദി സിയാഫ് .തീര്‍ച്ചയായും ശ്രമിക്കാം
Deleteനന്നായി എഴുതിയിരിക്കുന്നു... ആശംസകൾ..!!
ReplyDeleteനന്ദി ....
DeleteNice story. Congrats. And may I add the following: "പറമ്പിലെത്തുമ്പോള്‍ ശങ്കരേട്ടന് അവിടെ ഉണ്ട് "
ReplyDeleteഅതുകഴിഞ്ഞ് (before asking to plant a new tree) I felt some connection missing. It may be a line describing the mood of the earth, like the passing of a breeze/ tweeting of a bird, enough to evoke a thought. Anyway the story is an original piece of fiction. Wish you the best.
നന്ദിയുണ്ട് വായനക്കും ഇത്രയും വിശദമായ അഭിപ്രായത്തിനും
Deleteനന്ദി ...പേര് പിന്നെ പറയണേ...:)
ReplyDeleteനല്ല മനസ്സും നല്ല എഴുത്തും കൂട്ടായിരിക്കട്ടെ ......
ReplyDeleteവളരെ നന്ദി നാരദന്
Deleteകഥ സജീവവും ജീവിത സ്പന്ദനവും ഉള്ളതാണ്. ഭാവന മൈനകളെപ്പോലെ അനന്ത വിഹായസ്സില്‍ പറന്നു കളിക്കട്ടെ :)
ReplyDeleteവളരെ നന്ദി രമേശ്ജി :)
Deleteമൈനകള്‍ കൂട് വെയ്ക്കട്ടെ... മനോഹരമായ കൂട്.
ReplyDeleteനന്ദി......വീണ്ടും വരിക എന്റെ ഈ കൂട് കാണാന്‍ :)
Deleteമൈനയുടെ കഥ വായിച്ചു.ഭാവുകങ്ങള്‍..
ReplyDeleteവളരെ നന്ദി.....
Deleteഅനുഭവം സ്പുടിക്കുന്ന ഒരു കഥ പറഞ്ഞിരിക്കുന്നൂ..കേട്ടൊ ഭായ്
ReplyDeleteവളരെ നന്ദി ......
Deleteനല്ല നിലാവുള്ള രാത്രികളില്‍ കടപ്പുറത്തിരുന്ന് മണല്‍ തരികളെ താലോലിച്ചും , നക്ഷത്രങ്ങളോട് സല്ലപിച്ചും , തിരമാലകളോട് കഥപറഞ്ഞും സമയം ചിലവഴിക്കുന്നത് എന്റെ ശീലമാണ് . ഈ നിലാവുള്ള രാത്രിയില്‍ ഞാന്‍ കടപ്പുറത്തു പോയില്ല. പകരം നിലേഷിന്റെ മൈനകളെ നിരീക്ഷിക്കുകയായിരുന്നു . മനോഹരമായിരിക്കുന്നു . പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്നു കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ദീര്‍ഗ്ഗമല്ലാത്ത ഈ കഥയിലെ സന്ദേശങ്ങളാണ് ഇതിന്റെ മഹത്വം . എഴുത്തില്‍ ഭാവിയുണ്ട് . ഇനിയും നന്നായി എഴുതുക . ഭാവുകങ്ങള്‍ .
ReplyDeleteഒരു രാത്രി തിരമാലകളെ പിണക്കി , എന്റെ മൈനകള്‍ക്കായി മാറ്റിവച്ചതിന് ഒരായിരം നന്ദി
Deleteകഥ ഇഷ്ടമായി..
ReplyDeleteഅപ്പുപ്പന് തൊട്ടടുത്ത് വന്നപോലെ................
അതെ"“പ്ലാവ് വളരട്ടെ , അതില്‍ മൈനകള്‍ വീടുവയ്ക്കട്ടെ”"
വളരെ നന്ദി മാണിക്യം
Deleteജീവിത ഗന്ധിയായ കഥ... ആ പ്ലാവ് വളരുകയും ധാരാളം മൈനകള്‍ കൂടു കൂട്ടുകയും ചെയ്യട്ടെ... ഒപ്പം ഈ ബ്ലോഗില്‍ കഥകളും നിറയട്ടെ... ആശംസകളോടെ....
ReplyDeleteവളരെ നന്ദി ചേച്ചി .....
Deleteകഥ ഇഷ്ടപ്പെട്ടു,ഇനിയും ഇനിയും നല്ല കഥകൾ വരട്ടെ. എല്ലാ ആശംസകളും....
ReplyDeleteഎച്ചുമിയെ പോലെ നല്ല കഥകള്‍ എഴുതുന്നവരുടെ പ്രോത്സാഹനം ഇനിയും എഴുതാന്‍ ശക്തി പകരും, നന്ദി
Deleteനന്നായിട്ടുണ്ട്.
ReplyDeleteനന്ദി
Deleteകഥ തന്നെ ആണോ?? ഇതില്‍ അല്‍പ്പം ആത്മാംശം ഇല്ലേ എന്നൊരു സംശയം..എന്തായാലും നന്നായി..ആ കാക്കാത്തി പറഞ്ഞത് പോലെ തന്നെ ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു,..
ReplyDeleteവളരെ നന്ദി, പിന്നെ ആത്മാംശം ഒട്ടും തന്നെ ഇല്ല ,ഇത് കഥതന്നെയാണ്.
Deleteവളരെ നന്നായിട്ടുണ്ട് നിലേഷ്, ഒത്തിരി ഇഷ്ടപ്പെട്ടൂ കഥ... കൂടെ എനിക്കു ഒരു കാര്യം പറഞ്ഞു തരൂ... ഇത്രയും ആള്ക്കാര് വായിക്കാനായി എങ്ങെനെ എത്തുന്നു, ഒരാള്‍പോലും എന്റെ ബ്ലൊഗ് വായിക്കാനായീ എത്തുന്നില്ല എന്തെ??
ReplyDeleteനന്ദി സപ്ന , പിന്നെ പുതിയ പോസ്റ്റുകള്‍ ഇടുംപോള് അറിയിക്കുക തീര്‍ച്ചയായും ഞാന്‍ വരും...:)
Deleteനീലേഷ് ഭംഗിയായി പറഞ്ഞു.
ReplyDeleteനന്ദി
Deleteകഥ നന്നായിട്ടുണ്ട്,നീലേഷ്.
ReplyDeleteഇതില്‍ ആത്മാംശം കലര്‍ന്നിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്നു.
വളരെ നന്ദി ....
Deleteനല്ല കഥ . ആശംസകള്‍
ReplyDeleteനന്ദി
Deleteഒരു കഥ, അത് നടന്നതാണ്.അല്ലെങ്കിൽ സംഭവിച്ചതാണ് എന്ന് തോന്നിക്കുന്ന വിധത്തിൽ കഥയെഴുതുമ്പോഴാണു കഥാകാരൻ വിജയിക്കുന്നത്..ഇവിടെ താങ്കൾ വിജയിച്ചിരിക്കുന്നൂ...എല്ലാ ഭാവുകങ്ങളും
ReplyDeleteവളരെ നന്ദി ചന്തുചേട്ടാ
Deleteഒതുക്കമുള്ള കഥ. അനുഭവിക്കുന്നത് പോലെ അനുഭവപ്പെട്ടു.
ReplyDeleteവളരെ നന്ദി
Deleteകഥ ഇഷ്ടപ്പെട്ടു. ഇതുപോലെ ഇനിയും നല്ല നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടയെന്ന് ആശംസിക്കുന്നു...
ReplyDeleteനന്ദി മനോജ്ഭായ്
Deleteനിലേഷ്:-
ReplyDeleteമൈനകള്‍ ...കഥ നന്നായിട്ടുണ്ട്...
ഒരു കൊച്ചു അനുഭവം പോലെ ഹൃദയ സ്പര്‍ശി ആയി
ചുരുങ്ങിയ വാചകങ്ങളില്‍ അവതരിപ്പിച്ചത് വായനക്ക് കൂടുതല്‍
തൃപ്തി നല്കി....
ഇനിയും എഴുതുക...ആശംസകള്‍...മുകളില്‍, നല്ല എഴുത്തുകാര്‍ ആണ് വായിച്ചു
നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നത് ...അത് തന്നെ പ്രചോദനം
ആവട്ടെ ...
നിലെഷിന്റെ പ്രൊഫൈല്‍
ഇഷ്ടപ്പെട്ടു..ആ കാക്കാത്തി പറഞ്ഞത് പോലെ അവസാനത്തെ
ഐറ്റം ശരി ആവാന്‍ പ്രാര്‍ഥിക്കുന്നു....പിന്നെ എന്താണ് ഈ "പാഞ്ചി
തൂപ്പ്" ?
ഓ.ടോ..
സപ്ന:-സ്വന്തം ബ്ലോഗിലെ കമന്റിനും അഭിനന്ദനത്തിനും ഒന്നും മറുപടി
എഴുതില്ല..എന്നിട്ടും അത്രയും പേര് സപ്നയുടെ
ബ്ലോഗില്‍ വരുന്നുണ്ടല്ലോ...എന്നിട്ടും പരാതിയോ?
വളരെ നന്ദി , നല്ല എഴുത്തുകാരുടെ പ്രോത്സാഹനം വീണ്ടും എഴുതുവാന്‍ പ്രേരണ നല്കുിന്നു പിന്നെ പാഞ്ചി എന്ന ഒരു ചെടിയുണ്ട്,അതിനു മറ്റൊരു പേരുണ്ടോ എന്ന് അറിയില്ല അതിന്റെ തൂപ്പ് കെട്ടി വെച്ചാല്‍ സ്കൂളില്‍ നിന്നും അടി കിട്ടില്ല എന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു കുട്ടിക്കാലത്ത്
Deleteമനസ്സിനെ സ്പര്‍ശിച്ച കഥ.നന്നായി പറഞ്ഞു.ഇനിയും എഴുതുക. എല്ലാ നന്മകളും ആശംസിക്കുന്നു
ReplyDeleteവളരെ നന്ദി ലീലേച്ചി
Deleteകഥ രസായിട്ടുണ്ട്, ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി
Deleteകഥ നന്നായിട്ടുണ്ട്. ഇതേ കഥ ഞാനെഴുതിയപ്പോൾ അത് http://vidhuchoprascolumn.blogspot.com/2011/11/blog-post_23.html
ReplyDeleteഇങ്ങനെയായിരുന്നു.
വിധുവിന്റെറ കഥ വായിച്ചു വളരെ നന്നായി പറഞ്ഞു
Deleteഒരു കൊച്ചു നല്ല ആശയം നല്ലതുപോലെ അവതരിപ്പിച്ചു. ജീവിതത്തിലെ ഒരു നുറുങ്ങെന്ന് എനിക്കും തോന്നി. ഭാവുകങ്ങൾ.......
ReplyDeleteനന്ദി വായിച്ചതിനും അഭിപ്രായത്തിനും
ReplyDeleteനല്ല ഭാഷയാണ് നിലേഷ്.ഇനിയും എഴുതണം.എല്ലാ വിധ ആശംസകളോടെ.......
ReplyDeleteവളരെ നന്ദി മാനസി........
Deleteവല്ലാത്തൊരു നൊമ്പരം മനസ്സിൽ, കഥ വായിച്ചു തീർന്നപ്പോൾ. എനിക്കും എന്റെ കുഞ്ഞിലെ സ്കൂൾ നാളുകളിൽ ഇതുപോലൊരു മുത്തച്ഛൻ ഉണ്ടായിരുന്നു. ആ ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്കെത്തി. നന്നായി ട്ടോ കഥ, ആശംസകൾ.
ReplyDeleteമണ്ടൂസ് നന്ദി ........
ReplyDeleteനല്ലകഥ, പകേഷേ വായിച്ചു തീര്‍ന്നപ്പോള്‍ മുത്തച്ഛന്റെ ഓര്‍മ്മകള്‍ നൊമ്പരമായി, കഥയാണല്ലോ എന്ന് കരുതി സമാധാനം.
ReplyDeleteആശംസകളോടെ..
വളരെ നന്ദി.........
Deleteനിലേഷേ ...
ReplyDeleteഞാന്‍ ആദ്യമാണ് ഇവിടെ ..
ഒരക്ഷര തെറ്റ് പോലും ഇല്ലാത്ത ഈ പോസ്റ്റ് ഞാന്‍ വളരെ രസിച്ചു വായിച്ചു പോകെ മുത്തച്ചന്റെ പതനം നെഞ്ചിലേക്ക് നീറ്റല്‍ പകര്‍ന്നു ...
എന്നിരുന്നാലും ഗൃഹാതുര ബിംബങ്ങളും മുഹൂര്‍ത്തങ്ങളും ഏറെയുള്ള ഈ പോസ്റ്റില്‍ സമാനതകള്‍ അല്പമോക്കെയുള്ള എന്റെ ജീവിതവും കണ്ടതിനാല്‍ ആവാം പോസ്റ്റ് വളരെ ഇഷ്ട്ടപെട്ടു .
ആശംസകള്‍
വളരെ നന്ദി വേണുവേട്ടാ വന്നതിനും പ്രോത്സാഹനത്തിനും ....
Deletevalare nannayittundu............ aashamsakal.... blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY............. vayikkumallo............
ReplyDeleteനന്ദി
ReplyDeleteപ്രീയപെട്ട കൂട്ടുകാര ..
ReplyDeleteനല്ല ശൈലീ .. ഓര്‍മകള്‍ നോവിച്ചൂ..
നൊമ്പരത്തിന്റെ മൈനകള്‍ മെല്ലേ
പറന്നു വന്ന് അരികില്‍ വന്നൂ ..
അവസ്സാനം നന്നെ ഇഷ്ടമായീ
ഒട്ടേറെ അര്‍ത്ഥതലങ്ങള്‍ പങ്ക്
വയ്ക്കുന്ന ലാന്‍ഡിംഗ് ..
ഇന്നത്തേ തലമുറക്ക് നഷ്ടമായി പൊകുന്ന-
ഒന്ന് , വളരെ ലളിതമായി ഒരു വരിയില്‍
നിറച്ചൂ .. ശബ്ദകോലാഹലങ്ങളില്ലാതെ
നല്ല വരികള്‍ കൊണ്ടൊരു ഓര്‍മകളിലൂടെ
ഈ കൂട്ടുകാരന് ഹൃത്തില്‍ പ്രവേശിച്ചൂ
ആശംസകള്‍ .. സഖേ ...
സുഹൃത്തേ വളരെ നന്ദി താങ്കളുടെ നല്ല വാക്കുകള്‍ക്ക് ,ഇനിയും വരിക
Deleteപ്രിയപ്പെട്ട നിലേഷ്,
ReplyDeleteഈ പോസ്റ്റില്‍ എഴുതിയതെല്ലാം സത്യമാണോ?
മനസ്സ് വല്ലാതെ വിഷമിച്ചു. ബാല്യകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്. മൈനകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും ഉണ്ട്. ഒറ്റ മൈനയെ കണ്ടാല്‍ സങ്കടം തന്നെ.
ഈ നാട്ടില്‍ മൈനകളെ കാണാറില്ല.
എത്ര മനോഹരമായി,ഈ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നു.
മനസ്സില്‍ തട്ടിയ സംഭവങ്ങള്‍....! ഹൃദ്യമായി അവതരിപ്പിച്ചു!
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രിയ അനു , ഇത് ഒരു കഥ മാത്രം ആണെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ . വളരെ നന്ദിയുണ്ട് ഈ പ്രോത്സാഹനത്തിന് , തുടര്‍ന്നും വരിക
Delete
ReplyDeleteതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )