Wednesday, September 21, 2011

രസതന്ത്രം


               ജീവിതത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം .ചുറ്റും നില്‍ക്കുന്ന  കൂട്ടുകാരെല്ലാം എന്നെ പറ്റിത്തന്നെയാണ് ചര്‍ച്ച ചെയ്യുന്നത് .പക്ഷെ എനിക്ക് അതിലൊന്നും ശ്രദ്ധിക്കുവാന്‍ പറ്റുന്നില്ല .
   എന്‍റെ മനസ്സില്‍ കുറ്റബോധം ആണോ കൂട്ടുകാരുടെ എല്ലാം  മുന്നില്‍ ചൂളിപ്പോയതിന്‍റെ വിഷമം ആണോ അതോ ഇതെല്ലാം വീട്ടില്‍ അറിയുപോഴുണ്ടാകുന്ന പുകിലുകളെകുറിച്ചുള്ള പേടി ആണോ മുന്നില്‍ നില്‍ക്കുന്നത്‌ എന്നെനിക്ക് അറിയില്ല .
    പെണ്ണുവിഷയം ആയത്കൊണ്ട് ആരും കൂടെനില്‍ക്കില്ലത്രേ. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
        പാടില്ലഞാന്‍ എന്തിനു ഭയക്കണം. അത്രവലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഒരു പെണ്ണിനോട്‌ ഇഷ്ടമാണെന്ന് പറയുന്നത് അത്ര വലിയ തെറ്റ് ആണോ. അതും കണക്കുപ്രകാരം 27 സെക്കണ്ടില്‍ ഒരു സ്ത്രീപീഡനം വച്ച്  നടക്കുന്ന ഈ ലോകത്ത്‌.
    അതെ അതാണ് പ്രശ്നം ഞാന്‍ ഒരു പെണ്ണിനോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തി.  പ്രശ്നം ഇത്ര കലുഷിതമാകാന്‍   കാരണം ഇതൊന്നുമല്ല. പെണ്ണ് എന്‍റെ കൂട്ടുകാരന്‍റെ പെങ്ങളാണ്. അതിന്‍റെ പുകിലുകളെപറ്റി ആണ് ന്‍റെ ചുറ്റും നില്‍ക്കുന്ന  കൂട്ടുകാര്‍ ചര്‍ച്ചചെയ്യുന്നത് .
        ശരിയാണ് എപ്പോഴും കൂടെ നടന്നിരുന്ന എല്ലാം പരസ്പരം പങ്കുവച്ചിരുന്ന കൂട്ടുകാരന്‍റെ പെങ്ങളെ പ്രേമിക്കുക അത് വഞ്ചന തന്നെ ആണ് , പക്ഷെ എനിക്ക് കുറ്റബോധം തീരെ ഇല്ല. കാരണം എനിക്ക് അവളോട് ആദ്യമായി ഇഷ്ടം തോന്നിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവള്‍ ന്‍റെ കൂട്ടുകാരന്‍റെ പെങ്ങളാണ് എന്ന് 
   ഞാന്‍ അവളെ ആദ്യമായി കാണുന്നത് എന്നാണ് ? അതെന്നാണെന്ന് എനിക്ക് ഓര്‍മ്മ കൂടി ഇല്ല. ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ സംസാരിച്ചിട്ടും ഇല്ല .       
      ന്‍റെ ഹൃദയത്തില്‍ എപ്പോളാണ് ആ രാസപ്രവര്‍ത്തനം തുടങ്ങിയത്??? ഒരിക്കല്‍ ബസില്‍ വെച്ച് ആയിരുന്നു.  അവള്‍ ഏറ്റവും പിന്നിലെ സീറ്റില്‍ ആണ് ഇരുന്നത് . അവളെ ഞാന്‍ ഇടയ്ക്കിടെ അറിയാതെ തിരിഞ്ഞു നോക്കുന്നു.
      അറിയാതെ ആണോ ???
 അതെ.....അവളും എന്നെത്തന്നെ ആണ് നോക്കുന്നത്. അവളുടെ നോട്ടം ന്‍റെ കണ്ണുകളെയും തുളച്ചുകടന്ന് എന്‍റെ മനസ്സ്‌ വായിക്കുന്നതായി എനിക്കുതോന്നി

      അതിനു ശേഷം ആണ് ഞാന്‍ അവളെപറ്റി തിരക്കുന്നത്. എന്‍റെ സുഹൃത്തിന്‍റെ അനുജത്തിയാണെന്നും  അവള്‍ Bsc. കെമിസ്ട്രി പഠിക്കുന്നു എന്നും ഞാന്‍ മനസ്സിലാക്കി.
   സുഹൃത്തിനെ പറ്റി ചിന്തിച്ചു........വേണ്ട കൂട്ടുകാരന്‍റെ പെങ്ങളെ പറ്റി ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്.പക്ഷെ എന്‍റെ കണ്ണുകള്‍ എത്ര ഇരുക്കിയടച്ചിട്ടും അവളുടെ തുറിച്ചുനോക്കുന്ന ആ കണ്ണുകള്‍ മാത്രമേ കാണുവാന്‍ കഴിയുന്നുളൂ.
   എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത കെമിസ്ട്രി എനിക്ക് പ്രിയപ്പെട്ടതായി തോന്നി. ഞാന്‍ എന്‍റെ പ്രണയത്തിന്‍റെ കെമിസ്ട്രിയെപറ്റി പഠിക്കാന്‍ തുടങ്ങി.


ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞ സമയം എന്‍റെ ശരീരത്തില്‍ ആദ്യമായി ടോപമൈന്‍ എന്ന രാസവസ്തു ആദ്യമായി പ്രവര്‍ത്തിച്ചു ടോപമൈന്‍ന്‍റെ ലഹരി  കൊക്കൈന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍  ആണത്രെ .
അവള്‍ കെമിസ്ട്രി പഠിക്കുമ്പോ ഞാന്‍ എന്‍റെ ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനം എങ്കിലും അറിയണ്ടേ ?


പിന്നെ ദിവസവും ബസ്സ്‌സ്റ്റോപ്പ്‌ , അമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍  അവളെ കാണുവാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടേ ഇരുന്നു . എപ്പോഴും അവളുടെ ചിന്ത മാത്രം . പിന്നെയാണ് ഞാന്‍ പഠിച്ചത്  എന്‍റെ ശരീരത്തില്‍ സെരോടോനിന്‍ എന്ന ഒരു കെമിക്കല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്ന്. 
പിന്നെ ഓക്സിടോസിന്‍ വാസോപ്രസിന്‍ തുടങ്ങി കുറെ ഹോര്‍മോണുകള്‍ എന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു.
   ഒടുവില്‍ ഞാന്‍ അവളോട് എന്‍റെ പ്രണയം തുറന്നു പറഞ്ഞു. അവള്‍ ബ്ലസ്സിയുടെ “പ്രണയം” കാണാത്തതുകൊണ്ടോ അതോ കെമിസ്ട്രിയില്‍ ആ പാഠം പഠിക്കാത്തത് കൊണ്ടോ എന്നറിയില്ല അവള്‍ക്ക് ഇതിലൊന്നും താല്പര്യം ഇല്ലത്രേ!!!!!!
ഇത്രയും ചോദിയ്ക്കാന്‍ എടുത്ത പാട് അവള്‍ക്ക് അറിയുമോ.
എന്തായാലും എന്‍റെ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നില്ല.
അവളുടെ മറുപടിയെ എന്‍റെ ശരീരത്തിലെ കെമിക്കലുകള്‍ തോല്പിച്ചു കഴിഞ്ഞിരുന്നു .
ഇന്നിതാ അവള്‍ അവളുടെ ചേട്ടനോട് പറഞ്ഞിരിക്കുന്നു ഞാന്‍ ശല്യം ചെയ്യുന്നെന്നു
  ഞാന്‍ എപ്പോഴാണ് ശല്യം ചെയ്തത്????
  ദേ അവനാണ് എന്‍റെ കോളറിനു പിടിച്ചിരിക്കുന്നത്
ഇതൊന്നും എന്‍റെ കുഴപ്പം അല്ല എല്ലാം കെമിക്കലുകള്‍ കാരണം  ആണെന്ന് വിളിച്ചുപറയണം എന്നുണ്ടായിരുന്നു. പക്ഷെ നാവുപോങ്ങുന്നില്ല
ഇപ്പോള്‍ എന്‍റെ ശരീരത്തില്‍ എന്ത് രാസപ്രവര്‍ത്തനം ആണുനടക്കുന്നത്????
 എന്‍റെ ഓര്‍ഗാനിക്‌ ഭഗവതീ ഈ കെമിക്കലുകള്‍ അവളുടെ ചേട്ടനെയും ഒന്ന് തോല്പിച്ചിരുന്നെങ്കില്‍...............

36 comments:

 1. നന്നായിട്ടുണ്ട് ,എഴുത്ത് തുടരൂ ,,,,വേര്‍ഡ്‌ വെരിഫിക്കേഷന്‍ വെച്ചാല്‍ പലരും കമന്റ്‌ ചെയ്യാന്‍ മടിക്കും ...

  ReplyDelete
 2. ഹ ഹ.. ആ ലാസ്റ്റ് പാരഗ്രാഫ് ആയപ്പോ ചിരിച്ച് പോയി.. അസ്ഥാനത്താണോ എന്റെ ചിരി?
  any way,nice post.. എനിക്ക് ഇഷ്ടമായി.. പിന്നെ എവിടെ ഫോള്ളോ ചെയ്യാനുള്ള സുനാപ്പി???

  ReplyDelete
 3. ഇതൊരു വല്ലാത്ത കെമിസ്ട്രി ആണല്ലോ...:)
  നര്‍മ്മം കലര്‍ന്ന എഴുത്ത്‌ ഇഷ്ടമായി....

  ReplyDelete
 4. "ഞാന്‍ എന്തിനു ഭയക്കണം. അത്രവലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഒരു പെണ്ണിനോട്‌ ഇഷ്ടമാണെന്ന് പറയുന്നത് അത്ര വലിയ തെറ്റ് ആണോ. അതും കണക്കുപ്രകാരം 27 സെക്കണ്ടില്‍ ഒരു സ്ത്രീപീഡനം വച്ച് നടക്കുന്ന ഈ ലോകത്ത്‌".നര്‍മ്മത്തിലും ഈ കാര്യം ഉള്കൊള്ളിച്ചത്‌ വളരെ നന്നായീ..വളരെ ആസ്വധകാരം അഭിനന്തങ്ങള്‍

  ReplyDelete
 5. ഇനിയും നന്നായി എഴുതാന്‍ ഉള്ള കെമിക്കലുകള്‍ പ്രവര്‍ത്തിക്കട്ടെ സ്വാഗതം കൂട്ടുകാരാ..

  ReplyDelete
 6. ഇപ്പൊ അഡ്രിനാലിനാ ആ പേടിയ്ക്ക് കാരണം...

  നല്ല പോസ്റ്റ് :)

  ReplyDelete
 7. അവസാനം ഓക്സിജന്‍ പോകാതിരുന്നാല്‍ മതിയായിരുന്നു ..
  അതുപോയാല്‍ എല്ലാം തീര്‍ന്നല്ലോ ..:)
  എഴുത്ത് രസകരമായി :)

  ReplyDelete
 8. പ്രിയ കമന്റേർസ്:
  പോസ്റ്റ് വായിച്ച് കമന്റിയവരെല്ലാം ബ്രഹ്മാണ്ഡ കെമിസ്റ്റുകളായി.. ഈശ്വരാ..!!

  ഇനി പോസ്റ്റിയ ആളിന്:
  ആശംസകൾ.. നന്നായി ആസ്വദിച്ചു..!!

  ReplyDelete
 9. എഴുത്ത് രസകരമായി.....ആശംസകള്‍!

  ReplyDelete
 10. പോസ്റ്റിനു ലേബൽ കാണുന്നില്ലല്ലോ.. കഥ? അനുഭവം?
  അടുത്ത പോസ്റ്റ്‌ എഴുതാൻ ആ പെൺകുട്ടിയുടെ ഏട്ടൻ അനുവദിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. പോസ്റ്റിന്റെ തലക്കെട്ട്‌ 'രസതന്ത്രം' എന്നു തന്നെയല്ലേ? എങ്കിൽ തിരുത്തൂ..

  ആശംസകൾ

  ReplyDelete
 11. പ്രതികരിച്ച എല്ലാവര്ക്കും വളരെ അധികം നന്ദി അറിയിക്കുന്നു
  @സിയാഫ് ;നന്ദി,വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്
  @sabu: നന്ദി,തലക്കെട്ട്‌ തിരുത്തിയിട്ടുണ്ട്

  ReplyDelete
 12. nice, എഴുത്ത് തുടരൂ

  http://chokkupoti.blogspot.com/

  ReplyDelete
 13. പെണ്ണിന്റെ ചേട്ടന്‍ താങ്കളെ ഒരു ടേസ്ട്യൂപാകും സൂക്ഷിച്ചൊ

  ReplyDelete
 14. ആദ്യത്തെ അനുഭവമല്ലേ.... സാരല്യാ ....
  ശീലായിക്കോളും ...

  ReplyDelete
 15. വായിക്കാന്‍ സുഖമുണ്ട് ..എഴുത്ത് തുടരുക.. അഭിനന്ദനങ്ങള്‍

  ReplyDelete
 16. ബാക്കി വന്നെങ്കില്‍ അതാണ്‌ നിലനില്‍പ്പിന്റെ രാസപ്രവര്‍ത്തനം
  ഇല്ലെങ്കില്‍ അറിഞ്ഞാലെന്നാ ഇല്ലെങ്കിലെന്നാ.....
  ഭാവി ഉള്ള എഴുത്ത് .....

  ReplyDelete
 17. അവസാനം... അവള്‍ ഹൈദ്രോക്ലോരിക് ആസിഡ് ആയല്ലേ... :P

  ആശംസകള്‍...

  ലുട്ടുമോന്‍
  http://luttumon.blogspot.com/

  ReplyDelete
 18. അവസാനം ഒരു കെമിക്കലില്‍ അവസാനിപ്പിച്ചാല്‍ കൂടുതല്‍ രസമായേനെ എന്ന് എനിക്ക് തോന്നുന്നു... രസായിട്ടോ.. ഇനി പെങ്ങമാരെ കൊണ്ട് സാറിന്‍റെ അടുത്തുക്കൂടെ ആരും പോവില്ല..അതുറപ്പ്..

  ReplyDelete
 19. ഇപ്പോള്‍ എന്ത് രാസ പ്രവര്‍ത്തനമാണ് നടകുന്നത് എന്ന് എനിക്കറിയില്ല പക്ഷേ നടക്കാന്‍ പോകുന്ന ഒന്ന് ഞാന്‍ പറയാം അവന്റെ അടികൊണ്ടു കണ്ണിലൂടെ പൊന്നീച്ച പറക്കുന്ന ഒരു പ്രവര്‍ത്തനം അവടെ കാണുന്നു ഒരു കാര്യമില്ലാതെ ആരാന്റെ പെങ്ങളെ വളക്കാന്‍ നോക്കിയാ പിന്നെ ഇതല്ലാതെ പിന്നെ എന്താ നടക്കാ കെമിസ്ട്രിയില്‍ പൂത്ത പ്രേമം ഫിസിക്സില്‍ അങ്ങ് ഒടുങ്ങും ഹല്ലപിന്നെ

  ReplyDelete
 20. പ്രിയ കമന്റേർസ് എല്ലാവര്ക്കും വളരെ അധികം നന്ദി അറിയിക്കുന്നു
  @ഏകലവ്യന്‍: ഒന്നും നമ്മുടെ കയ്യിലെ തെറ്റ് അല്ലല്ലോ ,എല്ലാം കെമിക്കലുകള്‍ അല്ലെ നിയന്ത്രിക്കുന്നെ......
  @കൊമ്പന്‍ : അടി വരുമ്പോ പണ്ടേ ഞാന്‍ ഒരു ഗാന്ധിയന്‍ ആണ് ........

  ReplyDelete
 21. കെമിക്കലുകള്‍ നിമിത്തം നാട്ടാര് കോളറിനു പിടിക്യാന്നു ച ... എന്റെ ഓര്‍ഗാനിക് ഭഗവതി .... വല്ലാത്ത ഒരു രസതന്ത്രം
  നല്ല എഴുത്ത് നിലേഷ് ,,,,രസിച്ചു വായിച്ചു ,,,,, ഭാവുകങ്ങള്‍

  ReplyDelete
 22. ഇതാ പറയണേ എല്ലാരും കെമിസ്ട്രി പഠിക്കണം എന്ന്...കെമിസ്ട്രി അറിയാത്തവര്‍ അറിഞ്ഞവരോട് ഇങ്ങനെ പെരുമാറിയാല്‍ എന്ത് ചെയ്യും?

  ReplyDelete
 23. ഈ രാസപ്രവര്തനതിന്റെ ഒരു ശക്തിയേ...ചേട്ടന്‍ പിടിച്ചു കഴിഞ്ഞപ്പോ നടന്ന പ്രവര്‍ത്തനമോ...പ്രതിപ്രവര്‍ത്തനം ഓട്ടമാരുന്നോ..?

  ReplyDelete
 24. സുഹൃത്തെ...പല വിധത്തിലുള്ള പൈങ്കിളി വായിച്ചിട്ടുണ്ട്.... രസതന്ത്ര പൈങ്കിളി ആദ്യമായിട്ടാണ്..... അത് കൊണ്ട് തന്നെ വ്യത്യസ്തവും നല്ല രസമുല്ലതുമായി...എഴുത്ത് നിറുത്തേണ്ട... ഈ പ്രണയത്തിന്റെ രസതന്ത്രം ബാകിയുല്ലവര്‍ക്കും പഠിക്കാമല്ലോ...

  ആശംസകള്‍.......

  ReplyDelete
 25. എഴുത്തിന്റെ രാസഘടകങ്ങള്‍ നന്നായി പ്രതിപ്രവര്‍ത്തിക്കുന്നുണ്ട്....

  ഹാസ്യം കലര്‍ന്ന എഴുത്ത് ബ്ലോഗ് വായനകളില്‍ ഏറെ സ്വീകരിക്കപ്പെടുന്നു.തുടരുക... എല്ലാ നന്മകളും.

  ReplyDelete
 26. ഇത് വഴി ആദ്യമായാണ്‌ വരുന്നത്.....എഴുത്ത് നന്നായി......നര്‍മ്മം പ്രയോഗിക്കാന്‍ അറിയാം.....കുറച്ചു കൂടെ പാകമാവാനുണ്ട്......തുടരുക........ആശംസകള്‍....ഇടയ്ക്കു നമ്മുടെ മുറ്റത്തു കൂടൊന്നു വരിക....സ്വാഗതം....

  ReplyDelete
 27. കൊള്ളാം നന്നായിട്ടുണ്ട് ...

  ReplyDelete
 28. സള്‍ഫ്യൂരിക് ആസിഡ്‌
  സയനയിഡ് !!

  ഒക്കെക്കൂടി തകര്ത്തല്ലോ നീലീ !!

  ReplyDelete
 29. @വേണുഗോപാല്‍,സുരഭിലം.navasshamsudeen,khaadu..,Pradeep Kumar,ഇസ്മയില്‍ അത്തോളി,വേട്ടക്കാരന്‍,കണ്ണൂരാന്‍!
  എല്ലാവര്ക്കും നന്ദി, വന്നതിനും, കണ്ടതിനും, പറഞ്ഞതിനും നന്ദി... നന്ദി... നന്ദി

  ReplyDelete
 30. കെമിസ്ട്രി അറിയാത്ത ആങ്ങള ഫിസിക്സ് വച്ച് ബയോളജിയില്‍ പിടുത്തമിട്ടപ്പോള്‍...എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്.. കമ്പ്ലീറ്റ് മാത്തമാറ്റിസും..തെറ്റിക്കാണും..!!

  എഴുത്തിന്റെ കെമിഷ്ട്രി ഇഷ്ടായി..!
  ആശംസകള്‍ കൂട്ടുകാരാ..!

  സസ്നേഹം..പുലരി

  ReplyDelete
 31. ഇതൊരു വല്ലാത്ത കെമിസ്ട്രി ആയി പോയല്ലോ ..!!
  ഹോ ഇങ്ങനെയും ഒരു കെമിസ്ട്രിയോ !!!
  ഇതു കലക്കന്‍ കെമിസ്ട്രി ആയി ട്ടോ ?
  ഇതാണ് കെമിസ്ട്രി ല്ലേ ?
  നല്ല കെമിസ്ട്രി ...
  ഈ കെമിസ്ട്രി ഇഷ്ടായി ...

  ReplyDelete
 32. പോസ്റ്റിന്റെ ഈ കെമിസ്ട്രി എനിക്കും ഇഷ്ടായിട്ടോ ............

  ReplyDelete
 33. ഹ ഹ ഒരു പുതുമ ...ഓരോ പ്രണയം വരുത്തുന്ന വിനകള്‍ ...എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 34. നീലു എനിക്ക് തോന്നുന്നത് ഈ മുകളില്‍ പറക്കുന്ന കാക്കകളെ അവളുടെ ജ്യേഷ്ടന്‍ പറഞ്ഞുവിട്ടതാണോ എന്നാണ് നീലുവിന്റെ തലക്കിട്ടു തോണ്ടാന്‍!
  നന്നായിട്ടുണ്ട് മോനെ ഒരു പുതിയ അവതരണ ശൈലി. എനിക്കിഷ്ടായി....

  ReplyDelete